News Desk

2021-05-16 10:34:45 am IST

ദോഹ: ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്‌മെന്റ് (ഹമാസ്) പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഡോ. ഇസ്മയില്‍ ഹാനിയയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി. ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്നാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. 

കൂടിക്കാഴ്ച്ചയില്‍ ഖത്തര്‍ ഉപ പ്രധാനമന്ത്രി തങ്ങളുടെ ഫലസ്തീന്‍ അനുകൂല നിലപാട് ആവര്‍ത്തിക്കുകയും ഇസ്രായേല്‍ അധിനിവേശ ആക്രമണങ്ങളെ തള്ളിപ്പറയുകയും ചെയ്തു. ഫലസ്തീന് നേരെയുള്ള ഇസ്രായേലിന്റെ കൂട്ടകുരുതി എത്രയും വേഗം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ ഉണ്ടാവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 

അതേസമയം, ഫലസ്തീനോപ്പം ഉറച്ചു നില്‍ക്കാനുള്ള ഖത്തറിന്റെ ആര്‍ജവത്തിന്, സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇസ്മയില്‍ ഹാനിയ നന്ദി രേഖപ്പെടുത്തി. അറബ് രാജ്യങ്ങളുടെ ഐക്യകണ്‌ഠേനമായ സാന്നിദ്ധ്യം ആണ് ഈ നിമിഷത്തില്‍ പ്രാധാന്യമുള്ളതെന്നും ഹാനിയ കൂട്ടിച്ചേര്‍ത്തു. 


ഫോട്ടോ കടപ്പാട്: ദി പെനിന്‍സുല

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top