News Desk

2021-05-28 03:17:54 pm IST
  
ദോഹ: ഖത്തര്‍ ധന സഹായം നല്‍കുന്നത് ഫലസ്തീനിലെ ഏതെങ്കിലും പാര്‍ട്ടികള്‍ക്കല്ലെന്ന് വിദേശ കാര്യ മന്ത്രി. ഹമാസ് പോലുള്ള സംഘടനകള്‍ ഫലസ്തീന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എം.എസ്.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അടുത്തിടെ നടന്ന ഇസ്രായേലി കുടിയേറ്റങ്ങളിലുണ്ടാവുന്ന വര്‍ദ്ധനവിന്റെ ഫലമായി ഗാസ മുനമ്പില്‍ വലിയ നാശമുണ്ടായിട്ടുണ്ട്. ഒരു ജനതയെ അവരുടെ ജനിച്ച നാട്ടില്‍ നിന്ന് ആട്ടിയോടിക്കുന്നതാണ് ജെറുസലേമിലും ഗസ്സ മുനമ്പിലും കാണാന്‍ സാധിക്കുന്നത്. 

ഖത്തര്‍ തീവ്രവാദി വിഭാഗങ്ങള്‍ക്ക് ധന സഹായം നല്‍കി എന്ന് ചില കേന്ദ്രങ്ങള്‍ പറയുന്നത് ശരിയല്ല. വെടി നിര്‍ത്തല്‍ വിഷയത്തില്‍ ഖത്തര്‍ ഗസ്സയില്‍ രക്തരൂക്ഷിത അന്തരീക്ഷം ലഘൂകരിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. ഇക്കാര്യത്തില്‍ ദോഹക്ക് നിക്ഷിപ്ത താല്പര്യങ്ങള്‍ ഇല്ലെന്നും ഖത്തര്‍ വിദേശ കാര്യ മന്ത്രി അഭിമുഖത്തില്‍ പറഞ്ഞു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ
Top