News Desk

2021-03-11 07:38:10 pm IST
ദോഹ: സിറിയയുമായുള്ള ഉഭയകക്ഷി ബന്ധം യാഥാര്‍ഥ്യമാവാന്‍ ഖത്തര്‍ ആഗ്രഹിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ചൂണ്ടിക്കാട്ടി. ദോഹയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകകയിരുന്നു അദ്ദേഹം. 

സിറിയയിലെ രാഷ്ട്രീയ അസ്ഥിരത മാറി സുസ്ഥിരമായ ഭരണകൂടത്തിന് ഊടും പാവും നല്‍കണമെന്നാണ് ഖത്തര്‍ ആഗ്രഹിക്കുന്നത്. സിറിയയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ആരംഭിച്ച ഘട്ടത്തിലും ഖത്തര്‍ സര്‍ക്കാര്‍ സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്യുകയായിരുന്നു. 

അറബ് ലീഗിലെ സിറിയന്‍ അംഗത്വം റദ്ധാക്കിയതുമായി ബന്ധപ്പെട്ട സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു. സിറിയന്‍ ജനതയുടെ പുരോഗതി രാഷ്ട്രീയമായി തന്നെ സംഘടിപ്പിക്കപ്പെടണമെന്നാണ് ഖത്തര്‍ താല്‍പര്യപ്പെടുന്നത്.

നിലവില്‍ റഷ്യ ആതിഥേയത്വം വഹിക്കുന്ന അഫ്ഗാന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഖത്തറിനും ഈ മാസം തന്നെ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top