Breaking News
മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനക്ക് തടയിട്ട് സൗദി | ഇന്ത്യൻ എംബസിയും ഐസിസിയും കമ്മ്യൂണിറ്റി ഫെസ്റ്റിവൽ നടത്തുന്നു | സൗദി പൗരന്റെ പണം തട്ടിയ നീലേശ്വരം സ്വദേശികൾക്കെതിരെ വഞ്ചനാ കേസ് | വൈറ്റ് ഹെല്‍മറ്റ് സംഘടനയുടെ സ്ഥാപകന്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ | ‘മക്കളുടെ നീതിക്കായി’; വാളയാര്‍ സഹോദരിമാരുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി | ബഹ്റൈനിൽ ഗാർഹിക ജോലി വിസയിൽ എത്തുന്നവർക്ക് നിർബന്ധിത ആരോഗ്യ പരിശോധന | 2022 ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയം നിർമാണം അന്തിമഘട്ടത്തിലേക്ക് | ശീതകാല പച്ചക്കറി വിപണികൾ വ്യാഴാഴ്ച തുറക്കും | ഇന്ത്യൻ മ്യൂസിക്കൽ ഷോ അടുത്ത മാസം ദോഹയിൽ | രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം |

ന്യൂഡല്‍ഹി: ചാരനെന്ന് ആരോപിച്ച് പാക്ക് സൈനിക കോടതി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പുനപരിശോധിക്കണമെന്നുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ജാദവിനെ വിട്ടയക്കണമെന്ന് ഇന്ത്യ.

ജാദവിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും അന്താരാഷ്ട്ര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും രാജ്യാന്തര നീതിന്യായ കോടതിയുടെ വിധിയെ അടിസ്ഥാനമാക്കി വിദേശകാര്യ മന്ത്രി പ്രസ്താവന നടത്തി.

ജാദവിന്റെ കുടുംബം സംയമനത്തോടെയാണ് വിഷയത്തെ സമീപിച്ചത്. രാജ്യം ഒറ്റക്കെട്ടായി നിന്നാണ് ജാദവിന്റെ കുടുംബത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

പാക്ക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന് വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യയുടെ വന്‍വിജയമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു അന്താരാഷ്ട്ര കോടതി വിധിയെ സ്വാഗതം ചെയ്തു.

 

Top