Breaking News
ഫലസ്തീനിൽ ബുള്‍ഡോസര്‍ ഉപയോഗിച്ച് മൃതദേഹം മറവു ചെയ്തു; ഇസ്രായേൽ സൈനിക നടപടിക്കെതിരെ പ്രതിഷേധം ശക്തം | വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ കൂട്ടക്കൊലക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി യു.എന്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2600 ആയി, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത | ഡല്‍ഹി സംഘര്‍ഷം; കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പരാതി | ഡൽഹിയിൽ കലാപ സാഹചര്യം; മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, മരണം ആറായി | ഖത്തര്‍ തപാല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ സൗദി, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സമ്മതിച്ചതായി യു.എന്‍ | 'ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽ പാഷ | കൊറോണ വൈറസ്; കുവൈത്തിൽ നടത്താനിരുന്ന ദേശിയ ദിനചരണ പരിപാടികൾ റദ്ദ് ചെയ്തു | ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ |
2019-08-29 03:11:21pm IST
റിയാദ് : സൗദിയിൽ നിന്നും  ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകുന്ന വിദേശിക്ക്‌ മൂന്നു വർഷത്തേയ്ക്ക്‌‌ രാജ്യത്ത്‌ തിരികെ പ്രവേശിക്കാനാവില്ലെന്ന പ്രചാരണം തെറ്റാണെന്ന് സൗദി പാസ്പോർട്ട്‌ വിഭാഗം (ജവാസാത്ത്‌) വ്യക്തമാക്കി. 

സാധാരണ രീതിയിൽ ഫൈനൽ എക്സിറ്റിൽ രാജ്യം വിട്ട ആർക്കും പുതിയ വീസയിൽ മടങ്ങി  വരാം. എന്നാൽ അവർക്കെതിരെ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകരുതെന്നും ജവാസാത്ത്‌ പ്രസ്താവനയിൽ പറഞ്ഞു.   

അതേ സമയം രാജ്യത്ത്‌ തങ്ങുന്ന വിദേശി താമസ രേഖ അവധി കഴിഞ്ഞ്‌ മൂന്ന് ദിവസത്തിനകം പുതുക്കിയില്ലെങ്കിൽ പിഴ ഈടാക്കും. ആദ്യഘട്ടത്തിൽ ഇത്‌ 500 റിയാലും രണ്ടാം തവണ ആവർത്തിച്ചാൽ 1000 റിയാലുമാണ്‌ പിഴ. 

മൂന്നാം തവണയും താമസ രേഖ പുതുക്കാൻ വൈകിക്കുന്ന പക്ഷം നാടുകടത്തൽ ശിക്ഷ നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. ഫാമിലി വീസയിലുള്ളവർ അവരുടെ കുടുംബം നാട്ടിലാണെങ്കിലും ഈ സംവിധാനത്തിൽ താമസ രേഖ പുതുക്കാൻ കുടുംബനാഥൻ സൗദിയിൽ ഉണ്ടായാൽ മതിയെന്ന് ജവാസാത്ത്‌ വ്യക്തമാക്കി.  
Top