News Desk

2021-05-03 09:16:10 pm IST
റിയാദ്: വിവിധ ആവശ്യങ്ങള്‍ക്കായി സൗദിയിലേക്ക് വരുന്ന വിദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ കൊവിഡ് ചികിത്സയും ഉള്‍പ്പെടുത്തി. തീര്‍ത്ഥാടനം, വിനോദസഞ്ചാരം, സന്ദര്‍ശനം എന്നീ ആവശ്യങ്ങള്‍ക്കായി സൗദിയിലേക്ക് വരുന്നവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സിലാണ് കൊവിഡ് ചികിത്സ ഉള്‍പ്പെടുത്തിയത്.

ഉംറയ്ക്ക് വരുന്ന തീര്‍ത്ഥാടകര്‍ ഇനി മുതല്‍ കൊവിഡ് ചികിത്സ കൂടിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കേണ്ടി വരും. കൊവിഡ് ബാധിച്ചാല്‍ ലഭിക്കേണ്ട മുഴുവന്‍ ചികിത്സയുടെയും ക്വാറന്റീന്റെയും മറ്റ് അടിയന്തിര വൈദ്യ സഹായത്തിന്റെയും ചെലവുകള്‍ മുഴുവന്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടും. 
 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top