വാഷിംഗ്ടണ്‍: ഇന്ത്യയില്‍ വിനോദ സഞ്ചാരികള്‍ ആക്രമിക്കപ്പെടാന്‍ സാധ്യത ഉള്ളതായി മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ലെവല്‍ ത്രീ അഡൈ്വസറി അമേരിക്ക പുറത്തിറക്കി.
ജമ്മു കശ്മീരിലേക്കും ഇന്ത്യ-പാക് അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുമുള്ള സ്ഥലങ്ങളിലേക്കും നിലവില്‍ യാത്ര ചെയ്യരുതെന്ന് അമേരിക്ക പൗരന്മാര്ക്ക് നിര്‍ദേശം നല്കി. കശ്മീരിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം.
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം അതിവേഗം ഉയരുന്നുവെന്നും വിദേശ സഞ്ചാരികള്‍ ആക്രമിക്കപ്പെടാന്‍ സാധ്യത ഉള്ളതായും മുന്നറിയിപ്പ് ലഭിച്ചുവെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം, പാക് അധിനിവേശ കശ്മീരില്‍ നിന്നടക്കം പാകിസ്ഥാന് അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH