News Desk

2021-05-08 07:54:19 pm IST
തിരുവനന്തപുരം: സംസ്ഥാനത്തിന് വേണ്ടി വിദേശത്ത് നിന്ന് കൊവിഡ് ചികിത്സയ്ക്ക് വേണ്ടിയുള്ള മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ശേഖരിക്കാന്‍ നോര്‍ക്കാ റൂട്ട്‌സ് ശ്രമം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്കയുടെ ഈ ഉദ്യമത്തില്‍ പ്രവാസികള്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

പല രാജ്യങ്ങളിലെ പ്രവാസികളില്‍ നിന്നും സംസ്ഥാനത്തിന് ഇതിനോടകം സഹായങ്ങള്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദശത്ത് നിന്നുള്ള സഹായത്തിന്റെ ഏകോപന ആവശ്യത്തിന് മൂന്ന് ഐ.എ.എസുകാര്‍ ഉള്‍പ്പെട്ട സമിതി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സഹായം നല്‍കാനായി ബന്ധപ്പെടുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിന് ബന്ധപ്പെടാന്‍ മുഖ്യമന്ത്രി സമിതി അംഗങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ പത്ര സമ്മേളനത്തില്‍ നല്‍കി. ഇളങ്കോവന്‍ (വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക റൂട്ട്സ് ചുമതല) 9446001265, കാര്‍ത്തികേയന്‍- 9447711921, കൃഷ്ണ തേജ 9400986111 എന്നിവരെ ബന്ധപ്പെടാം. 

കൂടാതെ 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ സേവനവും ലഭ്യമാകും. 8330011259 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക







Top