News Desk

2021-03-10 10:57:34 am IST
ദോഹ: ഖത്തര്‍ ലോകകപ്പിനുള്ള സ്റ്റേഡിയ നിര്‍മ്മാണങ്ങളുടെ അപാകതകള്‍ ചൂണ്ടിക്കാട്ടി ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന ചില കേന്ദ്രങ്ങളുടെ ആഹ്വാനം അങ്ങേയറ്റം അപക്വമെന്ന് അന്താരാഷ്ട്ര തൊഴിലാളി ഓര്‍ഗനൈസേഷന്‍ ദോഹ ഓഫീസ് മുന്‍ മേധാവി ഹുമയൂണ്‍പോര്. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

ലോകകപ്പ് അടുത്തെത്തിയതോടെ അത് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ഉണ്ടായിരിക്കുന്നതിന് സംശയം ജനിപ്പിക്കുന്നുണ്ട്. ഖത്തര്‍ സര്‍ക്കാര്‍ ഇത്തരം വിഷയങ്ങളില്‍ പുലര്‍ത്തുന്ന സുതാര്യവും സത്യസന്ധതയും ഏവരെയും പ്രചോദിപ്പിക്കേണ്ടതാണ്. ഖത്തര്‍ സര്‍ക്കാരുമായി ഇത്തരം വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചക്ക് പ്രാധാന്യം നല്‍കാനാണ് ഫിഫ പോലുള്ള അന്താരഷ്ട്ര സംഘങ്ങള്‍ ശ്രമിക്കേണ്ടതെന്നും ഹുമയൂണ്‍പോര് പ്രാദേശിക പത്രത്തിന്  നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top