News Desk

2021-10-13 11:07:13 pm IST
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അദ്ദേഹത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പനിയും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. മന്‍മോഹന്‍ സിംഗിന്റെ  ആരോഗ്യനില തൃപ്തികരമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പ്രണബ് ഝാ ട്വിറ്ററിലൂടെ അറിയിച്ചു. 

''മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ജിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചില അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം പതിവ് ചികിത്സയിലാണ്. ആവശ്യമായ എല്ലാ അപ്‌ഡേറ്റുകളും ഞങ്ങള്‍ പങ്കുവയ്ക്കും. മാധ്യമ സുഹൃത്തുക്കളോട് ഞങ്ങള്‍ നന്ദി പറയുന്നു,''- പ്രണവ് ഝാ ട്വിറ്ററില്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


 

Top