News Desk

2021-04-12 08:48:56 pm IST

ദോഹ: ജോര്‍ദാനിലെ നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം അമേരിക്കയെന്ന് ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ഹമദ് ബിന്‍ ജാസിം അല്‍ താനി.. അമേരിക്കന്‍ ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥരും ഒരു അറബ് രാഷ്ട്രത്തിന്റെ പ്രതിനിധിയുമാണ് നിലവില്‍ ജോര്‍ദാനില്‍ കുഴപ്പങ്ങളുണ്ടാക്കുന്നത്. 

ജോര്‍ദാന്‍ രാജാവ് കിംഗ് അബ്ദുല്ല രണ്ടാമന്റെ അര്‍ദ്ധ സഹോദരന്‍ പ്രിന്‍സ് ഹംസ ഭരണത്തെ അട്ടിമറിക്കാന്‍ ഉദ്ദേശിക്കുന്നതായും ഇതിനെ തുടര്‍ന്ന് അരങ്ങേറിയ സംഘര്‍ഷങ്ങളുമാണ് നിലവിലെ ജോര്‍ദാനിലെ കുഴപ്പങ്ങള്‍ക്ക് കാരണം. 

ജോര്‍ദാന്‍ ഭരണകൂടത്തില്‍ ഇടപെടല്‍ നടത്തുകയും സംഘര്‍ഷങ്ങള് സൃഷ്ടിക്കുകയും ചെയ്യുക എന്നത് ചില ബാഹ്യശക്തികള്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങളുടെ ഭാഗമാണ്. ഇതില്‍ അമേരിക്കയോടൊപ്പം മറ്റൊരു അറബ് രാഷ്ട്രം കൂടി പങ്കാളിയാണെന്നത് കാര്യങ്ങളെ കൂടുതല്‍ അടിയന്തര സ്വഭാവത്തിലേക്ക് നോക്കി കാണാന്‍ പ്രേരിപ്പിക്കുന്നുവെന്നു ഹമദ് ബിന്‍ ജാസിം അല്‍താനി ട്വിറ്ററില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top