News Desk

2021-03-16 11:04:50 am IST
ദോഹ: സാമ്പത്തിക വ്യവസ്ഥകള്‍ തങ്ങളുടെ വരുമാന സ്രോതസുകള്‍ വൈവിധ്യവത്കരിക്കേണ്ട കാലം അതിക്രമിച്ചെന്ന് ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ജാബര്‍ അല്‍ത്താനി.

എണ്ണയെ മാത്രം ആശ്രയിച്ച് ദീര്‍ഘകാലമായി സാമ്പത്തിക അതിജീവനം നടത്തുന്ന രാജ്യങ്ങള്‍ മാറി ചിന്തിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. വിനോദ സഞ്ചാരം, കായികം, ആരോഗ്യം തുടങ്ങിയ മേഖലകളിലേക്ക് തങ്ങളുടെ സാമ്പത്തിക സ്രോതസുകള്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങളുടെ സുസ്ഥിര സാമ്പത്തിക അഭിവൃദ്ധിക്കും ശക്തമായ സാമൂഹിക അടിത്തറ പണിയുവാനും ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മതിയാവില്ല. വരുമാന സ്രോതസ്സുകളെ കാലാനുസൃതമായി വര്‍ധിപ്പിച്ചാല്‍ ഭാവികാലത്തെ സാമ്പത്തിക അസ്ഥിരതാവസ്ഥകളില്‍ നിന്നും രക്ഷ നേടാമെന്നും ഖത്തറിന്റെ മുന്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ ആഹ്വാനം ചെയ്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top