News Desk

2021-04-30 04:34:02 pm IST

ദോഹ: അമേരിക്കയും-ചൈനയും രാഷ്ട്രീയപരമായും സാമ്പത്തിക പരമായും ഗള്‍ഫില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യില്ലെന്ന് ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ഹമദ് ബിന്‍ ജാസിം അല്‍താനി ചൂണ്ടിക്കാട്ടി. 

മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വിഷയത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ തങ്ങളുടെ ഭാവി കൂടി കണക്കിലെടുക്കണം. അമേരിക്കയും ചൈനയും തങ്ങളുടെ ആധിപത്യത്തിനായി കൈകോര്‍ത്താല്‍ അത് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഇപ്പോഴത്തെ അഭിവൃദ്ധി നഷ്ടപ്പെടുത്താന്‍ കാരണമാവുകയും കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായത് പോലെ ഗള്‍ഫില്‍ അനൈക്യം ഉണ്ടാവാനും സാധ്യത വര്‍ധിപ്പിക്കും. 

അമേരിക്കയുടെ സാന്നിധ്യമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ ചില സമയങ്ങളില്‍ തങ്ങളുടെ സുരക്ഷക്ക് തന്നെ ഭീഷണി ഉണ്ടാവുന്നുണ്ട് എന്ന് മനസിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉഭയകക്ഷി കരാറുകള്‍ പരസ്പരം മാനിക്കാനും അവയെ പരിഷ്‌കരിക്കാനും ഗള്‍ഫ് നേതാക്കള്‍ തയ്യാറാവണമെന്നും ഹമദ് ബിന്‍ ജാസിം അല്‍താനി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top