Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
പാരീസ്​: 2022 ലോകകപ്പ്​ ഫുട്​ബോൾ വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട്​ മുൻ യുവേഫ പ്രസിഡൻറും ഫ്രഞ്ച്​ ഫുട്​ബോൾ ഇതിഹാസവുമായിരുന്ന മിഷേൽ പ്ലാറ്റിനി​ അറസ്​റ്റിൽ. ഖത്തറിനായി  വൻ സാമ്പത്തിക ക്രമക്കേട്​ ആരോപിച്ചാണ്​ അറസ്​റ്റ്​. ഖത്തറിന്​ അവസരം ലഭിക്കുന്നതിന്​ ഫിഫ എക്​സിക്യുട്ടീവ്​ യോഗത്തിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് പ്ലാറ്റിനിക്കെതിരായ​​ ആരോപണം. 

യു.എസ്​.എ, ആസ്​ത്രേലിയ, സൗത്ത്​ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ശ്രമങ്ങളെ പിന്തള്ളിയാണ്​ ഖത്തർ ലോകകപ്പ്​ വേദി സ്വന്തമാക്കിയത്​. 2018ലെ ലോകകപ്പ്​ വേദി സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്​. സംഭവവുമായി ബന്ധപ്പെട്ട്​ 2017ലെ ഫിഫ ഗവേണിങ്​ ബോഡി അധ്യക്ഷനായിരുന്ന സെപ്പ്​ ബ്ലാറ്ററിൽ നിന്ന്​ അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഖത്തർ അധികൃതർ പ്രതികരിച്ചിട്ടില്ല.

 

Top