News Desk

2021-02-11 09:04:02 pm IST

മുംബൈ: മുംബൈയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഡോക്ടര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. 5000 രൂപയ്ക്കാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്. 

കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വിറാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. രക്ഷപ്പെടുത്തിയ കുഞ്ഞിനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.

ബുധനാഴ്ച വിറാറിലെ ബസ് ഡിപ്പോക്ക് സമീപമാണ് സംഭവം. കുഞ്ഞിനെയും പണവും കൈമാറുന്നതിനിടെ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ ഉള്‍പ്പെടെ ബാക്കിയുള്ളവര്‍ അറസ്റ്റിലായത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുഞ്ഞിനെ ഏജന്റിന് വില്‍ക്കുകയാണോ അതോ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് നേരിട്ട് കൈമാറുകയാണോ എന്ന കാര്യവും അന്വേഷിച്ചുവരികയാണെന്ന് വിറാര്‍ പൊലീസ് അറിയിച്ചു. ഐ.പി.സി, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top