News Desk

2021-04-01 08:07:36 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 295 ആയി. പുതുതായി 840 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 94 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്. 

രാജ്യത്ത് പുതുതായി 423 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 164,544 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 15,965 പേരാണ്. 1,723 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 358 പേരാണ് തീവ്രപരിചരണത്തിലുള്ളത്.





Top