News Desk

2021-05-11 10:26:47 pm IST

ദോഹ: ഖത്തറില്‍ ഇന്ന് 343 പേര്‍ക്ക് കൊവിഡ്. നാലു പേര്‍ മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. 242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

33, 49, 70, 73 വയസ് പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 516 ആയി. 994 പേര്‍ പുതുതായി രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 203,546 ആയി. ഇതുവരെ 211,732 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 224 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. 7,670 പേരാണ് രാജ്യത്ത് ആകെ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,520 ഡോസ് കൊവിഡ് -19 വാക്‌സിനുകള്‍ നല്‍കി. വാക്‌സിനേഷന്‍ പ്രചാരണം ആരംഭിച്ചതിനുശേഷം നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 1,876,178 ആണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top