News Desk

2021-03-18 06:52:32 pm IST
കുവൈത്ത് സിറ്റി: താമസ സ്ഥലത്ത് മദ്യ നിര്‍മ്മാണവും വില്‍പ്പനയും നടത്തിയ നാല് പ്രവാസികള്‍ പിടിയിലായി. കുവൈത്തിലെ ജഹ്‌റയിലെ അല്‍ ഹജ്ജാജ് റെസ്റ്റ് ക്യാമ്പിനുള്ളിലായിരുന്നു അനധികൃത മദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മദ്യത്തിന്റെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും വന്‍ ശേഖരവും ഇവിടെ നിന്ന് അധികൃതര്‍ പിടികൂടി.

മദ്യനിര്‍മാണവും വില്‍പനയും സംബന്ധിച്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് റെയ്ഡിനുള്ള അനുമതി വാങ്ങിയ ശേഷം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. 

നാല് പ്രതികളെയും ഇവിടെ നിന്ന് പിടികൂടുകയും ചെയ്തു. നിര്‍മ്മാണം പൂര്‍ത്തിയായി വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന 60,000 ബോട്ടില്‍ മദ്യം, നിര്‍മാണത്തിലിരുന്ന 57 ബാരല്‍ അസംസ്‌കൃത വസ്തുക്കള്‍, മദ്യ നിര്‍മാണത്തിനുപയോഗിക്കുന്ന മറ്റ് സാമഗ്രികള്‍ തുടങ്ങിയവ അധികൃതര്‍ പിടിച്ചെടുത്തു.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top