തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെത്തിയത് നാലു ലക്ഷത്തോളം ഇരട്ടവോട്ടുകള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശം അനുസരിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ (ഐ.ഐ.എം) വിദഗ്ധരാണ് ഇരട്ടവോട്ടുകള്‍ കണ്ടെത്തിയത്.
പേര്, ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, വിലാസം, ബന്ധുത്വം എന്നിങ്ങനെ എല്ലാ സാമ്യങ്ങളും കണ്ടെത്തുന്ന സാങ്കേതിക സംവിധാനമാണ് ഉപയോഗിച്ചത്. പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്. പിന്നാലെ കൂടുതല്‍ മണ്ഡലങ്ങളില്‍ ഇരട്ട വോട്ടുകള്‍ കണ്ടെത്തുന്ന സ്ഥിതിയുണ്ടായി.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും ഇത്തരം പ്രശ്നങ്ങള്‍ നടന്നിരുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അതിന്മേല് തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. നിലവില്‍ നിയമസഭാ തെരഞ്ഞെടുപ്പിനും തദ്ദേശഭരണ തെരഞ്ഞെടുപ്പിനും ഉപയോഗിക്കുന്ന വോട്ടര്‍ പട്ടികകള്‍ വ്യത്യസ്തങ്ങളാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടര്‍ പട്ടികയെ ഇരട്ട വോട്ടുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും അങ്ങനെ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഒരേപേരില്‍ വ്യത്യസ്ത വോട്ടര്‍ ഐഡി കാര്‍ഡുകള്‍ നല്‍കിയതെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ഒരേ മണ്ഡലത്തില്‍ ഒരേ വിലാസത്തില്‍ ചിലര്‍ക്ക് നാല് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു.
അതേസമയം, ഇരട്ട വോട്ടിന് പിന്നില്‍ ആസൂത്രിത നീക്കം ഉണ്ടായതായി കമ്മീഷന് സംശയിക്കുന്നില്ല. ഓണ്‍ലൈനായി വോട്ടുചേര്ക്കുമ്പോള് ഉണ്ടാകുന്ന പിഴവുകളും സാങ്കേതിക പിഴവുകളും മൂലമാകാം ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകുക എന്നാണ് കമ്മീഷന് കണക്കുകൂട്ടുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക