ദോഹ: ഖത്തറില്‍ കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് നാല് പേര് കൂടി അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പ്രസിദ്ധീകരിച്ചു.
ഖത്തറില്‍ കൊവിഡ് നിയമ ലംഘനങ്ങള്‍ തുടര്‍ക്കഥയാവുന്നതില്‍ അധികൃതര്‍ അസംതൃപ്തി രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപെട്ടു കൂടുതല്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഖത്തര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയമ ലഘൂകരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ