Breaking News
കുവൈത്തിൽ നടക്കുന്ന മെയ്ഡ് ഇൻ ഖത്തർ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു; മൂന്നാം ദിവസവും വൻ തിരക്ക് | 'ഇറാന്‍ ജനാധിപത്യത്തെ യു.എസ് ഭയക്കുന്നു, ഉപരോധം ഏര്‍പ്പെടുത്തിയത് യു.എസിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു'; അബ്ബാസ് മൗസെവി | രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക | ഖത്തർ അൽ ഖോർ ഫാമിലി പാർക്ക് തുറന്നു; ഇന്നലെ മാത്രം എത്തിയത് ആയിരകണക്കിന് ആളുകൾ | തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് സൂചന നല്‍കി പിതാവ് ചന്ദ്രശേഖര്‍ |
2019-07-23 12:49:37pm IST
സൂഖ് വാഖിഫിൽ ഈത്തപ്പഴ മേള  ഇന്ന്   മുതൽ  ആരംഭിക്കും . പ്രധാനമായും ഖത്തർ നിർമിത ഈത്തപ്പഴ വൈവിധ്യങ്ങളെയിരിക്കും മേളയിൽ മുഖ്യ ആകർഷണമായി ഉണ്ടായിരിക്കുക. ജൂലൈ മാസം ഇരുപത്തി മൂന്ന് മുതൽ ആഗസ്റ്റ് മൂന്ന് വരെയായിരിക്കും സൂഖ് വാഖിഫിൽ ഈത്തപ്പഴ മേള അരങ്ങേറുക. 

ഖത്തർ കാർഷിക മന്ത്രാലയം വക്താവ് യൂസഫ് അൽ ഖുലൈഫിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷത്തെ ഈത്തപ്പഴ മേളയെക്കാളും കൂടുതൽ സ്റ്റാളുകൾ ഈ വര്ഷം സജ്ജീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഖത്തറിൽ നാലാം തവണയാണ് കാർഷിക മന്ത്രാലയത്തിന്റെ പേരിൽ ഈത്തപ്പഴ മേള സംഘടിപ്പിക്കപ്പെടുന്നത്. 

രാജ്യത്ത് കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി നിരവധി ഈത്തപ്പഴ ഫാമുകളാണ് നിലവിൽ വന്നിരിക്കുന്നത്. അതെ സമയം ഈത്തപ്പഴ മേള ഖത്തർ ജനത ഏറ്റെടുത്തതായും ഓരോ വർഷവും വർധിച്ചുവരുന്ന സന്ദർശകരുടെ എണ്ണം ഇതാണ് സൂചിപ്പിക്കുന്നത് എന്നും അൽ ഖുലൈഫി ചൂണ്ടിക്കാട്ടി.   
Top