News Desk

2021-06-05 09:41:10 pm IST
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നാലാംഘട്ട കൊവിഡ് ദുരിതാശ്വാസ ഫണ്ട് നല്‍കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വ്യാജമാണെന്ന് പി.ഐ.ബി വ്യക്തമാക്കി. പി.ഐ.ബി ഫാക്ട് ചെക്ക് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 


വാട്‌സ്ആപ്പുകളില്‍ ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇക്കര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഇങ്ങനെ കൈമാറി വരുന്ന സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ പറഞ്ഞു. കൂടാതെ വ്യാജ വെബ്‌സൈറ്റുകളില്‍ വ്യക്തിഗത വിവരങ്ങളൊന്നും വെളിപ്പെടുത്തരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top