ദോഹ: ഖത്തര്‍ ലോകകപ്പിനെതിരെയുള്ള കുപ്രചാരങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഫ്രാന്‍സ്. ഫ്രഞ്ച് ഫുട്ബാള്‍ ഫെഡറേഷന് പ്രസിഡന്റ് നോയല്‍ ലെ ഗ്രീറ്റ് ആണ് പാരീസില്‍ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.
ലോക കപ്പിനെതിരെ ഇപ്പോള്‍ നടക്കുന്ന അപവാദ പ്രചരണം മുന്‍കൂട്ടി ആസൂത്രണം ചെയ്ത തിരക്കഥയാണ്. തൊഴിലാളി ക്ഷേമ രംഗത്ത് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മാതൃക കാണിക്കുന്ന രാഷ്ട്രമാണ് ഖത്തര്‍. ഖത്തര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ലോകകപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ഡെന്മാര്ക്ക് തുടങ്ങിയ രാഷ്ട്രങ്ങളിലെ ചില ഫുട്ബാള്‍ താരങ്ങള്‍ ഖത്തര്‍ ലോക കപ്പ് ബഹിഷ്കരിക്കണമെന്ന നിലപാടുയര്‍ത്തി മുന്നോട്ട് വരുമ്പോഴാണ് ഫ്രാന്‍സിന്റെ ഈ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. യൂറോപ്പില്‍ ഖത്തറിന്റെ അടുത്ത സൗഹൃദ രാഷ്ട്രമായാണ് ഫ്രാന്‍സിനെ കണക്കാക്കപ്പെടുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക