News Desk

2021-03-26 06:52:22 pm IST

പാരീസ്: ഫ്രാന്‍സ് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തുര്‍ക്കി സര്‍ക്കാര്‍ അസത്യം പ്രചരിപ്പിക്കുയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഖത്തറിലെ മാധ്യമങ്ങള്‍ ഉപയോഗിച്ച് 
ഫ്രഞ്ച് സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളിലും മറ്റും ഇടപെടാനാണ് തുര്‍ക്കി ശ്രമിക്കുന്നത്. 

ഫ്രാന്‍സില്‍ നടന്ന കലാപങ്ങളില്‍ താന്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണം പ്രചരിച്ചത് ഖത്തര്‍ മാധ്യമങ്ങളിലൂടെയാണ്. യൂറോപ്പിന് പുറത്ത് തന്റെയും ഫ്രഞ്ച് ജനതയുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ തുര്‍ക്കി ഈ അസത്യങ്ങള്‍ ഉപയോഗിക്കുകയാണ്. 

ഖത്തര്‍ അമീറുമായി താന്‍ നടത്തിയ ചര്‍ച്ചകളില്‍ ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പങ്കു വച്ചിട്ടുണ്ടെന്നും മാക്രോണ്‍ പറഞ്ഞതായി എ.എഫ്.പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top