കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി.
സാക്ഷികള്‍ക്ക് സുരക്ഷ ആവശ്യമാണെങ്കില്‍ നേരിട്ട് കോടതിയെ സമീപിക്കാമെന്നും മൂന്നാമത് ഒരാളുടെ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.