News Desk

2021-06-03 07:51:48 pm IST
ദോഹ: ജോര്‍ദാനിലെ ഖത്തര്‍ എംബസിയുടെ പേരില്‍ ചില കേന്ദ്രങ്ങള്‍ സാമ്പത്തിക തട്ടിപ്പിന് ശ്രമിക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രധാനമായും ഇ-മെയില്‍, ടെലിഫോണ്‍ സന്ദേശങ്ങളിലൂടെയാണ് ചില കേന്ദ്രങ്ങള്‍ തട്ടിപ്പുകള്‍ക്ക് മുതിരുന്നത്. 

ജനങ്ങളുടെ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടും ബാങ്ക് രഹസ്യ നമ്പറുകള്‍ ആവശ്യപെട്ട് കൊണ്ടുമാണ് സന്ദേശങ്ങള്‍ അയക്കപ്പെടുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. 

ഖത്തര്‍ സര്‍ക്കാരിന്റെ ലോകത്തുള്ള ഏതൊരു എംബസിയും ഇത്തരത്തില്‍ ജനങ്ങളുമായി ആശയവിനിമയം നടത്താറില്ലെന്നും അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top