News Desk

2021-06-03 06:37:24 pm IST
വാഷിംഗ്ടണ്‍: വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ വാഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സ്വാതന്ത്ര്യദിനത്തോട്  അനുബന്ധിച്ച് ജൂലൈ നാല് ദേശീയ അവധി ദിനത്തില്‍ രാജ്യത്തെ 70 ശതമാനം ആളുകളിലേക്കും വാക്‌സിന്‍ എത്തിക്കാനുള്ള പദ്ധതിയാണ് വൈറ്റ് ഹൗസ് ലക്ഷ്യമാക്കുന്നത്. ഒരു ഷോട്ട് നേടു, ഒരു ബിയര്‍ കഴിക്കുക എന്നാണ് പ്രചാരണത്തില്‍ ബൈഡന്‍ ആഹ്വാനം ചെയ്തത്. 

വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയിലേക്ക് നിരവധി ആനുകൂല്യങ്ങളാണ് ഹൗസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വാക്‌സിനേഷന്റെ പ്രയോജനവും പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സ്വകാര്യ മേഖലയുടെയും പൊതുമേഖലയുടെയും പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്. മഹാമാരിക്കാലത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് രാജ്യത്തെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ജോ ബൈഡന്‍. ആന്‍ഹ്യൂസര്‍ ബുഷ് പോലെയുള്ള മദ്യകന്പനി മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ വരെയാണ് വാക്‌സുന്‍ പദ്ധതിയിലേക്ക് വൈറ്റ്‌ഹൌസ് എത്തിച്ചിരിക്കുന്നത്. 

'അമേരിക്കയിലെ ജനങ്ങളോട് സഹായം ചോദിക്കുകയാണ്. എല്ലാവരും ഇത് എടുക്കാന്‍ പോകുന്നു. കൊവിഡില്‍ നിന്ന് സ്വാതന്ത്ര്യം നേടാനും ഒരു വര്‍ഷത്തിലേറെയായി നമ്മുടെ ജീവിതത്തെ പിടിമുറുക്കിയതില്‍ നിന്ന് രക്ഷപ്പെടാനും സാധിക്കും.' ജോ ബൈഡന്‍ പറഞ്ഞു. വാക്‌സിന്‍ എടുക്കാന്‍ പേടി വേണ്ടെന്നും വാക്‌സിനെടുത്ത്, ഒരു ബിയര്‍ കഴിച്ച് സന്തോഷത്തോടെ ജീവിക്കൂ എന്നുമാണ് ബൈഡന്റെ ആഹ്വാനം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top