News Desk

2021-03-08 08:49:35 pm IST
ദോഹ: ഖത്തറില്‍ രോഗലക്ഷണമില്ലാത്ത തൊഴിലാളികള്‍ക്കും ബാച്ചിലേഴ്‌സിനും സ്വദേശത്തേക്ക് പോകാന്‍ സൗജന്യ കൊവിഡ് പരിശോധന ലഭ്യമാണ്. അതിനായി ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. 

ഹെല്‍ത്ത് കാര്‍ഡുമായി വരുന്ന പ്രവാസികള്‍ക്ക് റെഡ്ക്രസന്റിന്റെ ഫരീജ് അബ്ദുല്‍ അസീസ് ആശുപത്രിയിലും ഹിമൈലിയ ആശുപത്രിയിലുമാണ് ഇതിനായി അധികൃതര്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. ബാച്ചിലേഴ്‌സ്, കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്നവര്‍, പുരുഷതൊഴിലാളികള്‍ എന്നിവര്‍ക്ക് തീര്‍ത്തും സൗജന്യമായി ഖത്തര്‍ റെഡ്ക്രസന്റിന്റെ ഓള്‍ഡ് ദോഹ പെട്രോള്‍ സ്‌റ്റേഷനടുത്തുള്ള ഫരീജ് അബ്ദുല്‍ അസീസ് ഹെല്‍ത്ത് സെന്റര്‍, ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ 38ലെ ഹിമൈലിയ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍നിന്ന് ടെസ്റ്റ് നടത്താമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഫാമിലി ഹെല്‍ത്ത് കാര്‍ഡില്ലാത്തവരുടേതില്‍ നമ്പര്‍ 21 എന്നാണ് രേഖപ്പെടുത്തിയിരിക്കുക. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമായും കൊവിഡ് പരിശോധനയ്ക്ക് കരുതേണ്ടതുണ്ട്. ക്യു.ഐ.ഡിയുടെ രണ്ടു കോപ്പി, പെട്ടെന്ന് സ്വദേശത്തേക്ക് പോവേണ്ട യാത്രാ ആവശ്യത്തിനാണെങ്കില്‍ ടിക്കറ്റിന്റെ കോപ്പി എന്നിവ കൈവശം ഉണ്ടായിരിക്കണം. എല്ലാ ദിവസവും ഈ രണ്ട് ഹെല്‍ത്ത്‌സെന്ററുകളിലും കൊവിഡ് പരിശോധന നടത്തുന്നുണ്ട്. നിലവില്‍ തിരക്കുള്ളതിനാല്‍ നേരത്തേതന്നെ എത്തുന്നതാണ് നല്ലതാണ്. 

അതേസമയം, കൊവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയും ഈ രണ്ട് ആശുപത്രികളില്‍ പരിശോധന നടത്താമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു. ഡോക്ടറെ കാണിച്ചതിനുശേഷമാണ് പരിശോധന നടത്താനുള്ള അവസരമുണ്ടാകുക.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top