2021-05-19 04:59:44 pm IST
മസ്‌കത്ത്: സുല്‍ത്താനേറ്റില്‍ കൊവിഡ് വാക്‌സിനേഷന്‍ കാംപയിനിന്റെ ഭാഗമായി എല്ലാ പൊതുജനങ്ങള്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം. സ്വദേശികളും, പ്രവാസികളുമടക്കമുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിനേഷന്‍ ആനുകൂല്യം ലഭ്യമാകും. 

അതേസമയം, സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിനേഷന്‍ കാംപയിനും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന ലക്ഷകണക്കിന് ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ ഭാഗമായാണ് കാംപയിന്‍ ആരംഭിച്ചിരിക്കുന്നത്. 

സ്വകാര്യ കമ്പനികള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക്  വാക്‌സിന്‍ നല്‍കുന്നതിനായി അവരുടെ പട്ടിക നല്‍കണം. ഇതിനുള്ള നിശ്ചിത തുക മന്ത്രാലയത്തിന് നല്‍കണം. ഇതിന് പുറമെ വാക്‌സിനേഷന്‍ കാംപയിനിന്റെ ഭാഗമായി സംഭാവനകള്‍ നല്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top