News Desk

2020-02-23 07:43:41 am IST
ദോഹ: ദോഹ മെട്രോ ട്രാവൽ കാർഡ് ഉപയോഗിച്ചു യാത്ര നടത്തുന്ന 100 ദോഹ മെട്രോ ഉപയോക്താക്കൾക്കായി സൗജന്യ ഖത്തർ ടോട്ടൽ ഓപ്പൺ ടിക്കറ്റുകൾ നൽകുന്നു. മുൻനിര വനിതാ ടെന്നീസ് കളിക്കാരെ കാണാൻ ലഭിക്കുന്ന മികച്ച അവസരമാണിത്.

ഡബ്ല്യു.ടി‌.എയുടെ മികച്ച 10 പേരിൽ ഏഴ് പേർ 2020 കലണ്ടറിലെ ആദ്യത്തെ പ്രീമിയർ 5 ഇവന്റിനായി ദോഹയിലെത്തി. ഖത്തീഫ ടെന്നീസ് കോംപ്ലക്‌സിൽ ഖത്തർ ടോട്ടൽ ഓപ്പൺ ഇന്ന്  ആരംഭിക്കും.

ഫെബ്രുവരി 23, 24, 25, 26 തീയതികളിൽ ഖലീഫ ഇന്റർനാഷണൽ ടെന്നീസ് ടിക്കറ്റ് കൗണ്ടറിൽ  മെട്രോ ട്രാവൽ കാർഡ് കാണിച്ചാൽ  മത്സരങ്ങൾക്ക് സൗജന്യ  ടിക്കറ്റുകൾ ലഭിക്കുമെന്ന് ദോഹ മെട്രോ ട്വിറ്ററിലൂടെ അറിയിച്ചു.ആദ്യത്തെ 100 ആരാധകർക്ക് നാല് ദിവസത്തേക്ക് മാത്രം ഓഫർ സാധുവാണ് - ഫെബ്രുവരി 23 മുതൽ 26 വരെ.

മെട്രോ യാത്രക്കാർക്ക് റെഡ് ലൈൻ ഉപയോഗിച്ച് കോർണിഷിൽ ഇറങ്ങി ടൂർണമെന്റ് നടക്കുന്ന ഖലീഫ ഇന്റർനാഷണൽ ടെന്നീസ്, സ്ക്വാഷ് കോംപ്ലക്സിൽ എത്തിച്ചേരാം.കഴിഞ്ഞ മാസം നടന്ന ഖത്തർ എക്സോൺ മൊബീൽ ഓപ്പൺ ടെന്നീസ് ടൂർണമെന്റിലും ഇതേ ഓഫർ നൽകിയിരുന്നു.
 
Top