Breaking News
ഏഷ്യൻ തൊഴിലാളികൾക്ക് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് | സൈബർ തട്ടിപ്പിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ജാഗ്രത | ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു | അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും | അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു | സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദി അറേബ്യ സന്ദര്‍ശിക്കും | ബി.സി.സി.ഐയെ ഇനി ഗാംഗുലി നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു | ഖത്തർ എയർവേയ്‌സ് അടുത്ത വർഷം 40 വിമാനങ്ങൾ സ്വന്തമാക്കും | ഖത്തറിൽ ഏറ്റവും വലിയ അറവുശാല 2020ൽ അൽ വക്രയിൽ |
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ കുലീനത നിറഞ്ഞ പെരുമാറ്റം ഗൾഫ് രാജ്യങ്ങളിലെ മറ്റ് ഭരണാധികാരികൾക്ക് മാതൃകയാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ വിലയിരുത്തി. 

റഷ്യയിലെ ലുസിനിക്കി സ്റ്റേഡിയത്തിൽ ഫ്രാൻസും ക്രൊയേഷ്യയും തമ്മിലുള്ള ഫൈനൽ മത്സരത്തിനിടെ ഫ്രഞ്ച് പ്രഥമ വനിത  ബ്രിഗേറ്റെ മക്രോണിന് വേണ്ടി സ്വന്തം ഇരിപ്പിടം ഒഴിഞ്ഞു കൊടുത്ത അമീറിന്റെ പെരുമാറ്റമാണ് ഫ്രഞ്ച് മാധ്യമങ്ങളെ അന്പരപ്പിച്ചത്. മക്രോണിനൊപ്പമിരുന്ന് കളി കാണുകയായിരുന്നു അമീർ പിറകിലെ സീറ്റിൽ ഇരിക്കുകയായിരുന്ന മക്രോണിന്റെ സഹധർമിണിയെ വിളിച്ച് മക്രോണിനൊപ്പം ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അമീർ പിന്നീട് പിന്നിലെ സീറ്റിലേക്ക് മാറി ഇരുന്നു. 

ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.വീഡിയോ കാണാം :


അങ്ങേയറ്റം മാന്യത നിറഞ്ഞ വ്യക്തിത്വമാണ് ഖത്തർ അമീറിന്റേതെന്ന് ഫ്രാൻസിലെ പ്രമുഖ മാഗസിനായ ലോബ്‌സ് മാഗസിൻ അഭിപ്രായപ്പെട്ടപ്പോൾ മറ്റ് അറബ് നേതാക്കളിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് ഖത്തർ അമീറെന്ന് ഫ്രഞ്ച് ദിനപത്രമായ ഫെം ആക്ചുലെ വിലയിരുത്തി.
ഫ്രാൻസിലെ പ്രമുഖ മാധ്യമങ്ങളായ സോനിയാ യുഡി, വോയ്‌സി തുടങ്ങിയ മാധ്യമങ്ങളും അമീറിന്റെ നടപടിയെ വാനോളം പുകഴ്‌ത്തി.ഫ്രഞ്ച് പ്രഥമ വനിതയോട് ഫ്രഞ്ച് ഭാഷയിൽ തന്നെയാണ് അമീർ ആശയവിനിമയം നടത്തിയതെന്നും ഒരു ഗൾഫ് ഭരണാധികാരി എങ്ങിനെയായിരിക്കണമെന്നതിനു ഖത്തർ അമീർ മികച്ച  മാതൃക കാട്ടിയെന്നും വോയ്സി ദിനപത്രം ചൂണ്ടിക്കാട്ടി 

Top