News Desk

2021-03-11 08:50:03 pm IST

മനാമ: ബഹ്‌റൈനില്‍ ഈ മാസം 14 മുതല്‍ റസ്റ്റോറന്റുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കാം. ഒരു നേരം പരമാവധി 30 പേര്‍ക്കാണ് അനുമതിയുണ്ടാവുക. കൊവിഡ് പ്രതിരോധത്തിനായുള്ള ദേശീയ പ്രതിരോധ സമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്

മാര്‍ച്ച് 14-ന് ശേഷം ഇന്‍ഡോര്‍ ജിംനേഷ്യങ്ങളും നീന്തല്‍ കുളങ്ങളും തുറക്കും. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ അധ്യയനം തുടങ്ങുമെന്നും അധിക്യതര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top