News Desk

2021-04-29 04:28:33 pm IST
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഈ മാസം 30 മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഏപ്രില്‍ 30 മുതല്‍ മെയ് നാല് വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 3,00,041 ലക്ഷം സജീവകേസുകളാണ് സംസ്ഥാനത്തുളളത്. 

11,943 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഈ ആഴ്ച ആദ്യം സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂവിന് പുറമേയായിരുന്നു ഇത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top