News Desk

2021-10-14 01:19:40 pm IST
ദോഹ: അമീര്‍ കപ്പ് ഫൈനല്‍ മത്സരത്തിനായി അല്‍ തുമാമ സ്റ്റേഡിയം പൂര്‍ണ്ണശേഷിയില്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.  40,000 സീറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം 100 ശതമാനം ശേഷിയില്‍ സ്റ്റേഡിയം പ്രവര്‍ത്തിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പ്രതിനിധി റാഷിദ് അല്‍ ഖാദര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

ഇതോടെ കൊവിഡിന് ശേഷം 100 ശതമാനം കാണികളോട് കൂടി നടക്കുന്ന ആദ്യ മല്‍സരമായി ഇത് മാറും. അതേസമയം, 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ മുഴുവന്‍ വാക്സിനെടുത്തതിന്റെ തെളിവ് കാണിക്കണം. 12 വയസ്സിന് താഴെയുള്ളവര്‍ 24 മണിക്കൂറിനുള്ളില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മത്സരം നടക്കുന്ന സമയം മുഴുവന്‍ മാസ്‌ക്ക് ധരിക്കുകയും വേണം. 

http://tickets.qfa.qa എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ഫാന്‍ ഐഡിക്ക് വേണ്ടി https://ac21.qa/home  എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫൈനല്‍ നടക്കുന്ന ഒക്ടോബര്‍ 22ന് തുമാമ സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കണമെങ്കില്‍ ഈ ഫാന്‍ ഐഡി ഹാജരാക്കണം. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കുള്ള ഫാന്‍ ഐഡി ക്യുഎന്‍സിസിയില്‍ നിന്ന് ഇന്നലെ മുതല്‍ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH




Top