News Desk

2020-05-09 08:54:58 pm IST
കുവൈത്ത് സിറ്റി: കൊവിഡ് രോഗികളും, മരണനിരക്കും വര്‍ധിച്ചതിനാല്‍ കുവൈത്തില്‍ നാളെ  മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ.  രാജ്യത്ത് മുഴുവന്‍ സമയ കര്‍ഫ്യൂ ആരംഭിക്കാനിരിക്കെ അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. 

നിലവില്‍ ലോക്ഡൗണുള്ള ജലീബ് ഷുയൂഖിലും മഹ്ബൂലയിലുമുള്ളവര്‍ പ്രദേശത്തെ കടകളിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഒഴുകിയെത്തിയത് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. 

20 ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളെങ്കിലും സംഭരിക്കുക എന്നത് ലക്ഷ്യമിട്ടാണ് കടകളിലേക്ക് ജനങ്ങള്‍ പാഞ്ഞെത്തിയത്. ഭക്ഷ്യവിതരണ കടകള്‍, പാചകവാതക സിലിണ്ടര്‍ എന്നീ കടകളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. 

ALSO WATCH


Top