News Desk

2021-03-10 10:04:52 am IST
ദോഹ: ഖത്തറില്‍ കൊവിഡ് വാക്സിന്‍ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ സ്വീകരിച്ച് ഏഴ്‌ ദിവസം കഴിയുമ്പോള്‍ ആണ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുക. 

സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി നാഷണല്‍ ഓതന്റിക്കേഷന്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത യൂസര്‍നെയിമും പാസേ്‌വേര്‍ഡും നല്‍കണം. യൂസര്‍നെയിമും പാസേ്‌വേര്‍ഡും ഇല്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്തു നേടാവുന്നതാണ്.

നാഷണല്‍ ഓതന്റിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഈ ലിങ്കില്‍ (nas.gov.qa/self-service/) ക്ലിക്ക് ചെയ്യണം. സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഈ ലിങ്കില്‍ (https://cert-covid19.moph.gov.qa/Home/Index#) ക്ലിക്ക് ചെയ്യുക. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 16000 എന്ന നമ്പറില്‍ ബന്ധപ്പെടുക.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top