News Desk

2021-02-18 08:44:37 pm IST

ദോഹ: കൊവിഡ് വാക്‌സിന്റെ രണ്ടു ഡോസും എടുത്തവരെ വിദേശയാത്രയ്ക്ക് ശേഷമുള്ള ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കിയെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിനു ശേഷം വിദേശയാത്ര നടത്തിയവര്‍ക്കാണ് ക്വാറന്റൈന്‍ ഇളവ് ലഭിക്കുക. 

കൂടാതെ ഖത്തറിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമുള്ള മൂന്നു മാസത്തേയ്ക്കാണ് ക്വാറന്റൈന്‍ ഇളവ് ലഭിക്കുക. ഭാവിയില്‍ കൂടുതല്‍ ക്ലിനിക്കല്‍ തെളിവുകള്‍ ലഭ്യമായാല്‍ ഈ സൗകര്യം നീട്ടുന്നതായിരിക്കും എന്നും മന്ത്രാലായം അറിയിച്ചു. 

മറ്റ് രാജ്യങ്ങളില്‍ നിന്നും വാക്‌സിന്‍ എടുത്ത ആളുകള്‍ക്ക് ഈ ഇളവ് ലഭ്യമാകില്ലെന്ന് കൊവിഡിനെ സംബന്ധിച്ച ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം തലവനുമായ ഡോ. അബ്ദുല്ലതിഫ് അല്‍ ഖാല്‍ പറഞ്ഞു.



ക്വാറന്റൈന്‍ ഒഴിവാക്കാനുള്ള മാനദണ്ഡം

രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞിരിക്കണം. കൂടാതെ ഖത്തറിലേക്ക് മടങ്ങുമ്പോള്‍ നെഗറ്റീവ് പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്.

രണ്ടാമത്തെ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമുള്ള മൂന്നു മാസത്തേയ്ക്കാണ് ക്വാറന്റൈന്‍ ഇളവ് ലഭിക്കുക. ഭാവിയില്‍ കൂടുതല്‍ ക്ലിനിക്കല്‍ തെളിവുകള്‍ ലഭ്യമായാല്‍ ഈ സൗകര്യം നീട്ടും.

മറ്റ് രാജ്യങ്ങളില്‍ നിന്നും വാക്‌സിന്‍ എടുത്തവര്‍ക്ക് ഈ ഇളവ് ലഭ്യമാകില്ല.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top