News Desk

2021-03-23 11:08:00 am IST

കൊച്ചി: ഈ മാസം അവസാനത്തോടെ പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള കൊവിഡ് സഹായം അവസാനിക്കും. കൊവിഡ് ബാധിക്കുന്ന ക്ഷേമനിധി അംഗങ്ങള്‍ക്ക് 10,000 രൂപയാണ് സഹായധനമായി നല്‍കുന്നത്. 

മാര്‍ച്ച് 31 വരെ കൊവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കാണ് സഹായം ലഭിക്കുക. ഏപ്രില്‍ 30-ന് മുന്‍പ് സഹായത്തിനായി അപേക്ഷിക്കുകയും വേണം. കൊവിഡ് ബാധിതരായ മുഴുവന്‍ പ്രവാസികള്‍ക്കും 10,000 രൂപ ലഭിക്കാന്‍ അവസരമുണ്ട്. നിലവിലെ അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. 

അംഗങ്ങളല്ലെങ്കില്‍ ഉടന്‍ ക്ഷേമനിധിയില്‍ അംഗമാകാം. ഒട്ടേറെ ആനുകൂല്യങ്ങളാണ് ക്ഷേമനിധി അംഗങ്ങള്‍ക്ക് ലഭിക്കുക. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ 2,500 രൂപയില്‍ നിന്ന് 3,500 രൂപ വരെയായി വര്‍ധിപ്പിച്ചിരുന്നു. 60 വയസ്സ് പിന്നിട്ടവര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. 

ക്ഷേമനിധിയില്‍ അംഗമായവര്‍ മരിച്ചാല്‍ കുടുംബത്തിന് 50,000 രൂപ ലഭിക്കും. ചികിത്സയ്ക്കും 50,000 രൂപ വരെ ലഭിക്കും. രണ്ടു പെണ്‍മക്കളുടെ വിവാഹത്തിന് 10,000 വീതം. രണ്ട് പ്രസവങ്ങള്‍ക്ക് 3000 രൂപ വീതം. അബോര്‍ഷനായാല്‍ 2000 രൂപ. ഇതിനുപുറമേ, മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുമുണ്ട്. 

നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പെന്‍ഷന് അര്‍ഹരായവര്‍ക്ക് അതിനൊപ്പം ക്ഷേമനിധി പെന്‍ഷനും ലഭിക്കും. ഗള്‍ഫില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങിയവര്‍ക്കും ക്ഷേമനിധിയില്‍ അംഗമാകാം. ഇത്തരക്കാര്‍ക്ക് 3000 രൂപ പെന്‍ഷന്‍ ലഭിക്കും

കൊവിഡ് ബാധിതര്‍ക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാന്‍: http://104.211.245.164/pravasi_covid/registration.php


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top