Breaking News
“ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി | ഇറാനുവേണ്ടി ചാര പ്രവൃത്തി നടത്തിയ സൗദി പൗരന് വധശിക്ഷ, ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് | കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ |
2020-01-23 07:47:14am IST
ന്യൂഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്തക്കേ് അയക്കാനുള്ള പദ്ധതിയായ ഗഗന്‍യാന്‍ മിഷന്റെ ഭാഗമായി ഐ.എസ്.ആര്‍.ഒ പരീക്ഷണത്തിനയക്കുന്നത് റോബോട്ടിനെ.  വ്യോംമിത്ര എന്ന് പേരിട്ട ഹ്യൂമനോയിഡ് വിഭാഗത്തില്‍ പെടുന്ന റോബോര്‍ട്ടിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. 

ബഹിരാകാശ യാത്രകര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാന്‍ മൃഗങ്ങളെ ഇനി അയക്കില്ലെന്ന് ഐ.എസ്.ആര്‍.ഒ മുമ്പ് വ്യക്തമാക്കിയിരുന്നു. യന്ത്രമനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന കാര്യം കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങ് ട്വിറ്റര്‍ വഴിയാണ്  അറിയിച്ചത്.

മനുഷ്യ  ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കുന്ന മനുഷ്യ സമാനമായ റോബോട്ടാണ് വ്യോംമിത്ര. ബഹിരാകാശ സഞ്ചാരികളോട് സംസാരിക്കാനും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും സാധിക്കുമെന്ന് വ്യോംമിത്ര വിശദമാക്കുന്ന വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 

കഴിഞ്ഞ സ്വാതന്ത്യ ദിനത്തില്‍ പ്രധാനമന്ത്രിയാണ് ഗഗയാന്‍ പദ്ധതി 2020 ഓടെ നടപ്പാക്കുമെന്ന് അറിയിച്ചത്. പദ്ധതിയുടെ പരിശീലനം ഇന്ത്യയിലും റഷ്യയിലുമായി  നടത്തുമെന്നും ബഹിരാകാശത്ത് വനിതകള്‍ അടക്കമുള്ള ആളുകളെ അയക്കാനാണ് പദ്ധതിയെന്നും ഐ.എസ്.ആര്‍.ഒ മേധാവി അറിയിച്ചിരുന്നു.  

അതേസമയം, ഗഗന്‍യാന്‍ പദ്ധതിക്ക് സാങ്കേതികമായ സഹായങ്ങള്‍ ലഭിക്കുന്നതിന് റഷ്യയുമായി ഐ.എസ്.ആര്‍.ഒ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Top