Breaking News
മണ്ഡലകാലത്തിന് തുടക്കം, സന്നിധാനത്ത് സുരക്ഷ ശക്തം | അൽ വക്ര സെൻട്രൽ മാർക്കറ്റ് വർഷാവസാനത്തിന് മുമ്പ് തുറക്കും | ദോഹയിൽ പഴയതും തകർന്നതുമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കി | സൗദി അരാംകോ ഓഹരി വില്‍പന ഇന്ന് തുടങ്ങും | പ്രകൃതിയോടിണങ്ങി ഖത്തർ : കൃത്രിമ തടാകങ്ങളും ജലപാതകളും | ഖത്തറിൽ പ്രവാസികളുടെയടക്കം പൂർണ മേൽവിലാസങ്ങൾ ശേഖരിക്കുന്നു | ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഗൾഫ് കപ്പിന്റെ ഓൺലൈൻ ടിക്കറ്റ് വില്പന തകൃതി | സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കവെ കുവൈത്തില്‍ മലയാളി കടലില്‍ മുങ്ങി മരിച്ചു | ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കുന്നതിൽ പുതിയ മാനദണ്ഡങ്ങൾ | ഗസ്സയിൽ 88 മില്യൺ ഡോളർ ചിലവിൽ ഖത്തറിന്റെ പടു കൂറ്റൻ വൈദ്യുതി സ്റ്റേഷൻ |
ദോഹ∙ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ഇ-ഗെയിമിങ് ഫെസ്റ്റിവലിന് തുടക്കമായി. ഖത്തർ ദേശീയ ടൂറിസം കൗൺസിലിന്റെ സമ്മർ ഇൻ ഖത്തറിന്റെ ഭാഗമായാണ് ഇ-ഗെയിമിങ് ഫെസ്റ്റിവൽ. മത്സരത്തിലെ വിജയികൾക്കായി 60,000 റിയാലിന്റെ  ക്യാഷ് പ്രൈസാണ് നൽകുന്നത്. റേസർ, എനിഗ്മ ടൂർണമെന്റുകളോടെയാണ് ഫെസ്റ്റിവലിന് തുടക്കമായത്.

ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ ഇ-സ്‌പോർട്‌സ് വേദിയായ വെർച്വോസിറ്റിയിലാണ് മത്സരങ്ങൾ. 27,28 തീയതികളിൽ അനിമേഷൻ ചിത്രങ്ങൾ, കാർട്ടൂണുകൾ എന്നിവയിലെ പാട്ടുകളുടെ കരോക്കെ നൈറ്റും ഉണ്ടാകും. 

ജൂലൈ 5ന് ഫൈറ്റിങ് ഗെയിംസ് ടൂർണമെന്റ്, ജൂലൈ 12,13 തീയതികളിൽ ഓവർവാച്ച് ടൂർണമെന്റ്, 19,20 തീയതികളിൽ സിഎസ്-ഗോ ടൂർണമെന്റ്, 26,27 തീയതികളിൽ ഫിഫ ടൂർണമെന്റ് എന്നിങ്ങനെയാണ് ഫെസ്റ്റിവലിലെ മത്സരങ്ങൾ. എല്ലാ ടൂർണമെന്റുകളുടേയും സെമി ഫൈനലും ഫൈനലും ഓഗസ്റ്റ് 8 മുതൽ 10 വരെയാണ്.

ഓഗസ്റ്റ് 8ന് കോസ്‌പ്ലെ പരേഡ്, 9ന് മത്സരങ്ങൾ, 10 ന് ഇ-ഗെയിമിങ് ഫെസ്റ്റിവലിന്റെ സമാപന ചടങ്ങ് എന്നിവയാണ് പരിപാടികൾ. ഫെസ്റ്റിവൽ സിറ്റിയിൽ 4,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വെർച്വോസിറ്റി. വേനലാഘോഷത്തിന്റെ ഭാഗമായി ഒട്ടനവധി നൂതന ഇ-ഗെയിമുകളും മറ്റുമാണ് ഇവിടെ നടക്കുന്നത്. ഓഗസ്റ്റ് 16 വരെയാണ് വേനലാഘോഷം.
Top