മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്ഷികത്തോടുമനുബന്ധിച്ച് യു.എ.ഇ പുറത്തിറക്കിയ ഗാന്ധി തപാല്‍ സ്റ്റാമ്പുകള്‍ എമിറേറ്റ്സ് പോസ്റ്റ് ഓഫീസുകളില്‍ നിന്ന് ലഭ്യമാവും.കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്നാണ് സ്റ്റാമ്പ് പ്രകാശിപ്പിച്ചത്.
ഗാന്ധിജിയുടെ ജീവിതം തുറന്നുകാട്ടുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് എമിറേറ്റ്സ് തപാല്‍ വിഭാഗം അറിയിച്ചു. ജാതി, മത, വര്‍ണ, വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യയുടെ പിതാവാണു ഗാന്ധിജിയെന്നും പറഞ്ഞു. നിലവിൽ 6000 സ്റ്റാമ്പുകള്ളാണ് പുറത്തിറക്കിയിട്ടുള്ളത്.
ഗാന്ധിജിയുടെ ചിത്രം മാത്രമുള്ളതും 150ാം ജന്മശതാബ്ദി ലോഗോ ചര്‍ക്കയില്‍ പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ ഗാന്ധി രേഖാചിത്രത്തോടൊമുള്ളതുമായി രണ്ടു തരം സ്റ്റാമ്ബുകളാണ് ലഭ്യമാകുന്നത്. മൂന്ന് ദിര്‍ഹമാണ് വില.