News Desk

2021-04-17 09:21:44 pm IST

ദുബൈ: ഷാര്‍ജയില്‍ ഒരു വീട്ടില്‍ നിന്നും പണവും ആഭരണങ്ങളും മോഷ്ടിച്ച ഏഷ്യന്‍ പ്രവാസികള്‍ പിടിയില്‍. ഒരു സ്ത്രീ ഉള്‍പ്പെടെ ഒമ്പത് പേരെയാണ് ഷാര്‍ജ പൊലീസ് അറസ്റ്റു ചെയ്തത്. 415,000 ദിര്‍ഹം വിലമതിക്കുന്ന പണവും ആഭരണങ്ങളുമാണ് മോഷ്ടിച്ചത്. 

മോഷണം നടന്ന ഉടനെ സംഘത്തിലെ ഒരു പ്രതിയെ ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്നാണ് സംഘത്തെ കുടുക്കുന്നത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. 

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മോഷണം ന്നടന്നുവെന്ന് കാണിച്ച് എമിറാത്തി യുവതിയാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. യുവതി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പുറത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. ബെഡ്‌റൂമിന്റെ ജനല്‍ തകര്‍ത്ത നിലയിലാണ്. 

വീട്ടില്‍ നിന്നാണ് ആദ്യം പിദിച്ച പ്രതിയെ അറസ്റ്റു ചെയ്തത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആഭരണങ്ങളും പണവും കണ്ടെടുത്തു. നിരവധി വീടുകളില്‍ മോഷണം നടത്തിയതായി ഇയാള്‍ പൊലീസില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മോഷ്ടിച്ച പണം വിദേശത്തേയ്ക്ക് മാറ്റിയതായും അയാള്‍ പറഞ്ഞു. 

കുറ്റവാളികളെ ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. അതേസമയം, വീട്ടുടമകള്‍ പുറത്താണെങ്കില്‍ വീടുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. സുരക്ഷിതമായ സ്ഥലങ്ങളില്‍ സ്വര്‍ണം, ആഭരണങ്ങള്‍, പണം എന്നിവ സൂക്ഷിക്കണമെന്നും അധികൃതര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top