News Desk

2021-05-01 03:19:54 pm IST
ദോഹ: ഒരിടവേളക്ക് ശേഷം ഖത്തറിലെ പ്രധാന താമസ സ്ഥലങ്ങള്‍ക്കടുത്ത് വീണ്ടും കച്ചറ മാര്‍ക്കറ്റുകള്‍ സജീവമാവുന്നതായി റിപ്പോര്‍ട്ട്. പ്രാദേശിക പത്രമാണ് ചിത്രങ്ങള്‍ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബലദിയ അധികൃതരുടെ ശക്തമായ നിരീക്ഷങ്ങളെ തുടര്‍ന്ന് കുറച്ച് കാലം രാജ്യത്ത് കച്ചറ മാര്‍ക്കറ്റുകള്‍ അപ്രത്യക്ഷമായിരുന്നു. എന്നാല്‍ കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടെ കച്ചറ മാര്‍ക്കറ്റുകള്‍ രാജ്യത്ത് സജ്ജീവമാണ്. 

രാജ്യത്ത് ബാച്ചിലേഴ്സ് അധികമുള്ള പ്രദേശങ്ങള്‍ക്കടുത്താണ് ഇത്തരം മാര്‍ക്കറ്റുകള്‍ വീണ്ടും സജീവമാവുന്നത്. പഴം, പച്ചക്കറി, ഇറച്ചി, മീന്‍ എന്നിവയാണ് പ്രധാനമായും ഇത്തരം കേന്ദ്രങ്ങളില്‍ വിലല്‍ക്കുന്നത്. 

സാധാരണ വിപണിയെ അപേക്ഷിച്ച് വില കുറവാണെന്നതിനാല്‍ ജനങ്ങള്‍ വളരെയധികം താല്‍പര്യത്തോടെയാണ് ഇത്തരം കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നത്. എന്നാല്‍ ഇവിടെ വില്‍ക്കപ്പെടുന്നത് കാലാവധി കഴിഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആണെന്നും ഇവിടങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കപെടുന്നില്ലെന്നും ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഈ വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കാനും പ്രാദേശിക പത്രം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top