News Desk

2021-05-22 08:19:04 pm IST
ന്യൂഡല്‍ഹി: 60 കൊല്ലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് 178 കോടി രൂപയാണ് ബാങ്ക് ബാലന്‍സെങ്കില്‍ കേവലം 13 കൊല്ലം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക് ബാലന്‍സ് 2200 കോടി രൂപ. ബാങ്ക് ബാലന്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കി  ബി.ജെ.പിക്കെതിരെ ആരോപണവും ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസിന്റെ ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഗൗരവ് പാണ്ഡി. 

ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗൗരവ് പാണ്ഡിയ്ക്ക് പിന്നാലെ ട്വിറ്ററില്‍ ഇക്കാര്യം വ്യക്തമാക്കി പലരും രംഗത്തുവന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഇരുപാര്‍ട്ടികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പ്രചരിക്കുകയാണ്.

'കോണ്‍ഗ്രസ് 60 കൊല്ലം അധികാരത്തിലിരുന്നിട്ട് ബാങ്ക് ബാലന്‍സ് 178 കോടി രൂപയാണ്. ഒരൊറ്റ ആധുനിക ഓഫിസ് പോലുമില്ല. എന്നാല്‍ 13 കൊല്ലം മാത്രം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക് ബാലന്‍സ് ഇപ്പോള്‍ 2200 കോടി രൂപയാണ്. ഓരോ ജില്ലയിലും അവര്‍ക്ക് വമ്പന്‍ കെട്ടിടങ്ങളും ഓഫിസുകളുമുണ്ട്. അതിനൊപ്പം മോദിയുടെ ജെറ്റുകള്‍ക്കും കൊട്ടാരങ്ങള്‍ക്കും വേണ്ട ചെലവുകള്‍ പുറമെയും. മാസ്റ്റര്‍സ്‌ട്രോക് നാഷണലിസം'-ഗൗരവ് പാന്ധി ട്വീറ്റ് ചെയ്തു. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top