ദോഹ: പരിഹാരം കാണാത്ത പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ബഹ്റൈന്റെ ക്ഷണം സംബന്ധിച്ച് ഖത്തര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ നയീഫ് ബിന്‍ ഫലാഹ് അല്‍ ഹജ്റഫ്.
പ്രോട്ടോക്കോള്‍ അനുസരിച്ച് ബഹ്റൈന്‍ ക്ഷണം ഖത്തറിലെ ബന്ധപ്പെട്ട അധികാരികള്‍ക്ക് നേരിട്ട് നല്‍കാതെ മാധ്യമങ്ങളിലൂടെ അയച്ചതാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അല്‍ സയാനിയോട് നയീഫ് ബിന്‍ ഫലാഹ് അല്‍ ഹജ്റഫ് ഇക്കാര്യം പറഞ്ഞതായി ഖത്തറിലെ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ബുധനാഴ്ച നടന്ന സംയുക്ത വെര്‍ച്വല്‍ പാര്‍ലമെന്റ് യോഗത്തിലാണ് ഇതുണ്ടായതെന്ന് ബഹ്റൈനി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഖത്തറിനുള്ള ക്ഷണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നത് തുടരുമെന്നും അല്‍ സയാനി പറഞ്ഞു. ക്ഷണം ഇപ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് അയച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അല്‍ ഉല കരാറിലെ വ്യവസ്ഥകള്‍ ഖത്തര്‍ പാലിക്കുന്നില്ല എന്ന ആരോപണം ബഹ്റൈന്‍ നേരത്തെ ഉന്നയിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ഖത്തര്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ബഹ്റൈന്‍ ആരോപിച്ചിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക