News Desk

2022-05-21 06:27:30 pm IST
ദോഹ: കുവൈത്തില്‍ നടക്കുന്ന ജി.സി.സി ഗെയിംസില്‍ ഒരു സ്വര്‍ണ്ണം കൂടി സ്വന്തമാക്കി ഖത്തര്‍. അക്വേറിയം കോംപ്ലക്സില്‍ നടന്ന പുരുഷന്മാരുടെ 200 മീറ്റര്‍ ബാക്ക്സ്ട്രോക്ക് ഫൈനലില്‍ ഖത്തറിന്റെ യൂസഫ് ഹസനാണ് പുതിയ ജി.സി.സി റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.

സൗദി അറേബ്യയുടെ അലി അലസ്സ വെള്ളി മെഡല്‍ നേടിയപ്പോള്‍ ഖത്തറിന്റെ തന്നെ താരമായ അബ്ദല്ല എല്‍ഗമ്രി മൂന്നാം സ്ഥാനത്തെത്തി. 

ഇതിനകം രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ നേടിയ അബ്ദുള്‍ അസീസ് അല്‍ ഒബൈദ്‌ലി തന്റെ വ്യക്തിഗത ശേഖരത്തിലേക്ക് ഒരു മെഡല്‍ കൂടി ചേര്‍ത്തു. 20 കാരനായ അല്‍ ഒബൈദ്ലിക്ക് ഇത്തവണ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.പുരുഷന്മാരുടെ 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്ക് ഫൈനലില്‍ സ്വര്‍ണ ജേതാവായ കുവൈത്തിന്റെ റാഷെദ് അല്‍ തര്‍മൂമിനു പിന്നില്‍ രണ്ടാമതെത്തിയാണ് അല്‍ ഒബൈദ്ലി വെള്ളി നേടിയത്.

ആറ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ നാലാം ദിനം അവസാനിക്കുമ്പോള്‍ 12 സ്വര്‍ണവും 15 വെള്ളിയും 12 വെങ്കലവുമായി മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഖത്തര്‍. 21 സ്വര്‍ണവും 17 വെള്ളിയും 18 വെങ്കലവുമായി 56 മെഡലുകള്‍ നേടി കുവൈത്താണ് ഒന്നാമത്. 43 മെഡലുകള്‍ (17 സ്വര്‍ണവും 16 വെള്ളിയും 19 വെങ്കലവും) ബഹ്റൈന്ഡ രണ്ടാമതുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top