News Desk

2021-04-12 05:54:57 pm IST

മസ്‌ക്കറ്റ്: ജി.സി.സി രാജ്യങ്ങളില്‍ കൊവിഡമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ മന്ത്രാലയങ്ങളുടെ ജി.സി.സി അണ്ടര്‍ സെക്രട്ടറിമാര്‍ യോഗം ചേര്‍ന്നു. ഓണ്‍ലൈനായാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്. 

ജി.സി.സി രാജ്യങ്ങളിലെ കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വിവരങ്ങളും കൊവിഡിനെ നേരിടാന്‍ ഓരോ രാജ്യവും സ്വീകരിച്ച നടപടികളെയും യോഗം ചര്‍ച്ച ചെയ്തു. ഓരോ രാജ്യങ്ങളിലെയും വാക്‌സിനേഷനുമായി ബന്ധപ്പെട്ട പുരോഗതികളും യോഗത്തില്‍ അവലോകനം ചെയ്തു. 

ജി.സി.സി രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഹെല്‍ത്ത് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പുരോഗതികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

അതേസമയം, കൊവിഡ് പ്രതിരോധ വാക്‌സിന്റെ ലഭ്യതക്കുറവിനെ സംബന്ധിച്ചും ഇതുമൂലമുണ്ടാകുന്ന വെല്ലുവിളികളെ കുറിച്ചും അണ്ടര്‍ സെക്രട്ടറിമാര്‍ യോഗത്തില്‍ പറഞ്ഞു. കൂടാതെ നിലവില്‍ ഉപയോഗിക്കുന്ന വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top