News Desk

2021-03-03 09:41:08 pm IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി രാജ്യത്തിന്റെ ജി.ഡി.പിയെ താരതമ്യം ചെയ്ത് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. മോദിയുടെ താടി വളരുന്നതിന് അനുസരിച്ച് ഇന്ത്യയുടെ ജി.ഡി.പി താഴേക്കു പോകുകയാണെന്ന് തരൂര്‍ വിമര്‍ശിച്ചു. മോദിയുടെ ചിത്രം പങ്കുവച്ചാണ് തരൂരിന്റെ വിമര്‍ശനം.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ താടി കുറവുണ്ടായിരുന്നപ്പോള്‍ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. അടുത്ത വര്‍ഷം താടി അല്‍പ്പം നീണ്ടു. വിവിധ പാദങ്ങളിലായി ജി.ഡി.പി ആറു ശതമാനത്തിനും താഴെയായി കൂപ്പു കുത്തി. 

2019-20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 4.5 ശതമാനമായും ഇടിഞ്ഞു. അപ്പോഴേക്കും മോദിയുടെ താടിക്ക് നീളം കൂടിയെന്നും ചിത്രത്തില്‍നിന്നു വ്യക്തം. 2017 മുതലുള്ള മോദിയുടെ അഞ്ചു ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്.

അതേസമയം 2026 ആകുമ്പോഴേക്കും ആഗോള ജി.ഡി.പിയുടെ വളര്‍ച്ചയില്‍ 15 ശതമാനം ഇന്ത്യയില്‍ നിന്നായിരിക്കുമെന്നാണ് യു.ബി.എസ് സെക്യൂരിറ്റീസിലെ തന്‍വീ ഗുപ്ത ജയിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

വിദേശ നിക്ഷേപം, സ്വകാര്യവത്കരണം, തൊഴില്‍ നിയമ ഭേദഗതി എന്നിവ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ കഴിഞ്ഞ പാദത്തില്‍ രാജ്യത്തിന്റെ ജി.ഡി.പിയില്‍ 0.4 ശതമാനം വര്‍ധനയുണ്ടായിരുന്നു. തുടര്‍ച്ചയായ രണ്ട് പാദങ്ങളിലെ ഇടിവിന് ശേഷമാണ് സാമ്പത്തിക വളര്‍ച്ച നിരക്ക് തിരിച്ചു കയറിയത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top