News Desk

2021-03-17 07:52:14 pm IST

ജര്‍മ്മനി: കൊവിഡിനെതിരെ നടക്കുന്ന കൂട്ട വാക്‌സിനേഷന്‍ മനുഷ്യരാശിക്കുതന്നെ അപകടമാണെന്ന വാദവുമായി വാക്‌സിന്‍ വിദഗ്ധന്‍ ഗീര്‍ത് വാന്‍ഡന്‍ ബോഷ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലും വീഡിയോയിലുമാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. 

ലോകാരോഗ്യ സംഘടനയോടുള്ള അപേക്ഷയുടെ രൂപത്തിലാണ് വീഡിയോയും കുറിപ്പും പുറത്തിറക്കിയിരിക്കുന്നത്. താനൊരു സ്വതന്ത്ര വൈറോളജിസ്റ്റും വാക്‌സിന്‍ വിദഗ്ധനുമാണെന്നാണ് ഗീര്‍ത് അവകാശപ്പെടുന്നത്. ലോകപ്രശസ്ത വാക്‌സിന്‍ കൂട്ടായ്മയായ ഗാവി, ദി വാക്‌സിന്‍ അലയന്‍സിലും മെലിന്‍ഡ ഗേറ്റ് ഫൗണ്ടേഷനിലും താന്‍ ജോലി ചെയ്തിട്ടുള്ളതായും ഗീര്‍ത് പറയുന്നു. 

ശാസ്ത്രീയ തെളിവുകള്‍ അവഗണിക്കപ്പെടുന്ന അത്യന്തം ഗുരുതരമായ സാഹചര്യമാണ് നിലവില്‍. അതാണ് തന്നെ മുന്നറിയിപ്പ് നല്‍കാന്‍ പ്രേരിപ്പിക്കുന്നതെന്നും ഗീര്‍ത് പറഞ്ഞു. 

'കൊവിഡ് മഹാമാരിയിലെ അഭൂതപൂര്‍വമായ മനുഷ്യ ഇടപെടല്‍ തുല്യമല്ലാത്ത ആഗോള ദുരന്തത്തിന് കാരണമാകും. നേരത്തേ പറഞ്ഞതുപോലെ, ഞാന്‍ വാക്‌സിനേഷന് എതിരല്ല. ഓരോ വാകസിനും ബുദ്ധിമാന്‍മാരും സമര്‍ഥരുമായ ശാസ്ത്രജ്ഞരാണ് രൂപകല്‍പ്പന ചെയ്യുന്നതും വികസിപ്പിക്കുന്നതും. എന്നാല്‍, നിലവില്‍ കൊവിഡിന് നല്‍കുന്നപോലുള്ള പ്രതിരോധ വാക്‌സിനുകള്‍ ഒരിക്കലും അനുയോജ്യമല്ല. അതും ഒരു വൈറസ് രോഗം അതിന്റെ മൂര്‍ധന്യതയില്‍ നില്‍ക്കുന്ന സമയത്ത് നല്‍കുന്ന കൂട്ട പ്രതിരോധ കുത്തിവെയ്പ്പ് അതീവ അപകടകരമാണ്. ഈ തരത്തിലുള്ള രോഗപ്രതിരോധ വാക്‌സിനുകള്‍ പൂര്‍ണമായും അനുചിതവും ഏറെ അപകടകരവുമാണ്.'



'ഞാന്‍ പറയുന്നത് ശാസ്ത്രീയമായി തെറ്റാണെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ഒന്ന് ഉറപ്പിച്ചോളൂ. നിലവില്‍ കൊവിഡ് വൈറസുകളില്‍ മനുഷ്യന്‍ നടത്തുന്ന ഇടപെടലുകള്‍ ഒരു രാക്ഷസനെ നമ്മുക്കിടയില്‍ വളര്‍ത്തുന്നതെന്ന് ഉറപ്പായും പറയാന്‍ കഴിയും.', ഗീര്‍ത് പറഞ്ഞു.

കൊവിഡിനെക്കുറിച്ചുള്ള തന്റെ വിശകലനങ്ങള്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ക്ക് നല്‍കിയതായും നിലവില്‍ നടക്കുന്ന പ്രതിരോധ വാക്‌സിന്‍ വിതരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന് അവരോട് അഭ്യര്‍ഥിച്ചതായും ഗീര്‍ത് പറയുന്നു.

'എനിക്ക് ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ആരോഗ്യ വിദഗ്ധരും രാഷ്ട്രീയക്കാരും ഇതേപറ്റി മൗനം പാലിക്കുന്നു. എന്റെ പഠനങ്ങള്‍ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വൈറല്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ മനുഷ്യരാശിയുടെ അതിജീവനത്തിനുതന്നെ ഭീഷണിയാണെന്ന കാര്യം ഒരാള്‍ക്ക് ഇനിയും എത്രത്തോളം അവഗണിക്കാനാകും. നമ്മുക്ക് ഒരിക്കലും പറയാനാകില്ല നമ്മുക്ക് അറിയുമായിരുന്നില്ലെന്നും ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും.', ഗിര്‍ത് കത്തില്‍ കുറിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top