News Desk

2021-03-31 12:53:36 pm IST


ദോഹ: ഖത്തറില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടി നല്‍കി ജനറല്‍ ടാക്‌സ് അതോറിറ്റി. 2020-ലെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയമാണ് നീട്ടി നല്‍കിയിരിക്കുന്നത്. 

കൊവിഡ് കാലത്തെ രാജ്യത്തിന്റെ അവസ്ഥയും നികുതി പാലിക്കല്‍ തത്വങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നികുതിദായകരുടെ ഭാരം കുറയ്ക്കുന്നതിനുമുള്ള ജനറല്‍ ടാക്‌സ് അതോറിറ്റിയുടെ ശ്രമങ്ങള്‍ കണക്കിലെടുത്താണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്. 

കൂടാതെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആവശ്യമായ സേവനങ്ങള്‍ നല്‍കണമെന്ന ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിര്‍ദേശവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് അധികൃതര്‍ സമയം നീട്ടി നല്‍കുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top